മാഹിയിൽ ലോക്ഡൗൺ മൂന്നുവരെ നീട്ടി

മയ്യഴി: കോവിഡ് വ്യാപനം തടയുന്നതിനായി 30 വരെ മാഹി മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണും നിയന്ത്രണങ്ങളും മേയ് മൂന്നുവരെ നീട്ടി. എല്ലാവിധ സമ്മേളനങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.

രാത്രി കർഫ്യൂ 10 മുതൽ അഞ്ചുവരെ തുടരും. അവശ്യ സർവീസുകൾ, അവശ്യസാധനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം തുറന്ന് പ്രവർത്തിക്കും. മദ്യഷാപ്പുകൾ ഉൾപ്പെടെയുള്ള മറ്റ് കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുകയില്ല.

തിരഞ്ഞെടുപ്പ് അനുബന്ധ ഉദ്യോഗസ്ഥർക്കും സ്ഥാനാർഥികൾക്കും കൗണ്ടിങ്‌ ഏജന്റുമാർക്കും കൗണ്ടിങ്‌ ഹാളിൽ/വേദിയിലെത്താൻ തടസ്സമുണ്ടാകില്ല. സ്ഥാനാർഥികളും ഏജന്റുമാരും വോട്ടെണ്ണൽ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും ആർ.‌ടി.‌പി.‌സി.‌ആർ. പരിശോധനയ്ക്ക് വിധേയരായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങളനുസരിച്ച് മേയ് രണ്ടിന് വോട്ടെണ്ണൽ നടത്തും. വോട്ടെണ്ണലിനുശേഷം വിജയാഹ്ലാദപ്രകടനങ്ങൾ അനുവദനീയമല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: