കണ്ണൂർ ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി

ജില്ലയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് (ഏപ്രില്‍ 30) രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശിയായ 54കാരനും കോട്ടയം മലബാര്‍ സ്വദേശിയായ 32കാരിയുമാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 71 ആയി. ജില്ലയില്‍ ആകെയുള്ള 116 കൊറോണ പോസിറ്റീവ് കേസുകളില്‍ ബാക്കി 45 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവില്‍ 2683 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 57 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഏഴു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 37 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2579 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 3574 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 3165 എണ്ണത്തിന്റെ ഫലം ലഭ്യമായി. 409 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: