ജില്ലയിലെ പുതുക്കിയ ഹോട്സ്പോട്ടുകളുടെ പട്ടിക പുറത്ത് വിട്ടു; ജില്ലയിൽ 23 ഹോട്സ്പോട്ടുകൾ

ജില്ലയിലെ പുതുക്കിയ ഹോട്സ്പോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർ പുറത്ത് വിട്ടു. ജില്ലയിൽ 23 ഹോട്സ്പോട്ടുകളാണുള്ളത്. പാട്യം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പെരളശേരി, കോട്ടയം മലബാർ, മൊകേരി,കുന്നോത്തുപറമ്പ്, പന്ന്യന്നൂർ, പാനൂർ മുനിസിപ്പാലിറ്റി, മാടായി, നടുവില്‍, പാപ്പിനിശ്ശേരി, ചെങ്ങളായി, കണിച്ചാർ,മുഴപ്പിലങ്ങാട്, മാട്ടൂൽ, കൂടാളി,
മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ, ഏഴോം, കോളയാട്, കതിരൂർ, ന്യൂമാഹി, പയ്യന്നൂർ മുനിസിപ്പാലിറ്റി എന്നിവയാണ് ജില്ലയിലെ ഹോട്സ്പോട്ടുകൾ. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ അനുമതി നല്‍കിയ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി തുടരണം. പഞ്ചായത്തുകള്‍/ നഗരസഭകള്‍ ഹോം ഡെലിവറിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട് തുറക്കുന്ന കടകളുടെ സമയ പരിധി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് തീരുമാനിക്കാവുന്നതാണ്.
വളണ്ടിയര്‍ മുഖേന റേഷന്‍ കടകള്‍ക്ക് ഹോം ഡെലിവറി നടത്താം. വിതരണക്കാര്‍ മുഖാന്തിരം പാചക വാതക വിതരണം ചെയ്യാവുന്നതാണ്.
എല്ലാ മെഡിക്കല്‍ സ്ഥാപങ്ങള്‍ക്കും (മെഡിക്കല്‍/ നോണ്‍ മെഡിക്കല്‍) തുറന്നു പ്രവര്‍ത്തിക്കാം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.
പഞ്ചായത്ത്/ നഗരസഭകളുമായി സഹകരിച്ച് മില്‍മ ഔട്‌ലെറ്റുകള്‍ക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്.

കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് പ്രവര്‍ത്തനം തുടരാവുന്നതാണ്.
കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടുള്ള ജീവനക്കാര്‍ക്ക് യാത്രാനുമതിയുണ്ട്.
മാധ്യമ സ്ഥാപനങ്ങള്‍ക്ക് ദൈനംദിന ജോലികള്‍ തുടരാം.
ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ജില്ലാ കലക്ടര്‍, ആസൂത്രണ സമിതി എന്നിവര്‍ നല്‍കിയ പാസ്സ് കൈയിലുള്ള വളണ്ടിയര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഹോം ഡെലിവറി നടത്തുന്ന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് പൊലീസ് യാത്രാനുമതി നല്‍കേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: