നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു;ഇതരസംസ്ഥാനങ്ങളിൽ നിന്ന് 94453; ഏറ്റവും കൂടുതൽ യുഎഇയിൽ നിന്ന്

പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളിൽ നിന്നായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴ്ചവരെ 353468 പേർ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യു എ ഇയിൽ നിന്ന് 153660 പേർ. സൗദി അറേബ്യയിൽ നിന്ന് 47268 പേരും രജിസ്റ്റർ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റർ ചെയ്തവരിലേറെയും ഗൾഫു നാടുകളിൽ നിന്നാണ്.
യു കെയിൽ നിന്ന് 2112 പേരും അമേരിക്കയിൽ നിന്ന് 1895 പേരും ഉക്രൈയിനിൽ നിന്ന്1764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാന പ്രവാസികൾക്കായി ബുധനാഴ്ച ആരംഭിച്ച നോർക്ക രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴാഴ്ചവരെ രജിസ്റ്റർ ചെയ്തത് 94483 പേരാണ്. കർണാടകയിൽ 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംസ്ഥാനം തിരിച്ചുള്ള കണക്ക്:
തെലുങ്കാന-3864, ആന്ധ്രാപ്രദേശ്-2816, ഗുജറാത്ത്-2690, ഡൽഹി-2527, ഉത്തർപ്രദേശ്- 1813, മധ്യപ്രദേശ്-1671, രാജസ്ഥാൻ-860, ഹരിയാന-689, പശ്ചിമ ബംഗാൾ-650, ഗോവ-632, ബീഹാർ-605, പഞ്ചാബ്-539, പുതുച്ചേരി-401, ചത്തീസ്ഗഡ്-248, ഝാർഖണ്ഡ്-235, ഒഡീഷ-212, ഉത്തരാഖണ്ഡ്-208, ആസ്സാം-181, ജമ്മു കാശ്മീർ-149, ലക്ഷദ്വീപ്-100, ഹിമാചൽ പ്രദേശ്-90, അരുണാചൽ പ്രദേശ്-87, ആൻഡമാൻ നിക്കോബർ-84, ദാദ്ര നാഗർഹവേലി & ദാമൻ ദിയു-70, മേഘാലയ-50, ചണ്ഢീഗഡ്-45, നാഗാലാൻഡ്-31, മിസ്സോറാം-21, സിക്കിം-17, ത്രിപുര-15, മണിപ്പൂർ-12, ലഡാക്ക്-1.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: