കണ്ണൂരിൽ കോവിഡ് ബാധിതരെ കണ്ടെത്തുന്നതിന് സ്പെഷൽ ട്രാക്കിംഗ് ടീം; 20 വീടുകൾക്ക് രണ്ട് പോലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കണ്ണൂരിൽ കോവിഡ് ബാധിതരെ കണ്ടെത്തുന്നതിന് സ്പെഷൽ ട്രാക്കിംഗ് ടീമിനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഓരോ 20 വീടുകളുടെ ചുമതല രണ്ടു പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നൽകിയാണ് പരിശോധന നടത്തുന്നത്. ലോക്ക്ഡൗണിനു മുന്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഅവസാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അവരെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കണ്ണൂർ ജില്ലയിലാണ് കൂടുതൽ പേർ ഇപ്പോൾ ചികിത്സയിലുള്ളത്- 47 പേർ. സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കാസർഗോഡ് ജില്ലക്കാർക്കാണ് രോഗം ബാധിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: