ഇന്നലെ അടച്ച അഴീക്കോട് നിന്ന് കണ്ണൂരേക്കുള്ള പ്രധാന പാത തുറന്നു; വാഹനങ്ങൾ കടത്തി വിടുന്നത് കർശന പരിശോധനക്ക് ശേഷം

ഇന്നലെ പോലീസ് ബാരിക്കേഡ് വെച്ചടച്ച അഴീക്കോട് നിന്ന് കണ്ണൂർ നഗരത്തിലേക്കുള്ള പ്രധാന പാത തുറന്നു. വാഹനങ്ങൾ കർശന പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. അഴീക്കൽ കണ്ണൂർ റോഡിൽ മണലിൽ ആണ് ഇന്നലെ ടൌൺ പോലീസ് ബാരിക്കേഡ് വച്ചടച്ചത്. അതോടെ അഴീക്കോട്കാർക്ക് കണ്ണൂരിൽ പോകാൻ പുതിയതെരു ദേശീയ പാത വഴി ചുറ്റി വളഞ്ഞു പോകണമായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് പോലീസ് പറഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: