വേനലിൽ വറ്റി വരണ്ട് ചിറക്കൽ ചിറ

കേരളത്തിലെ മനുഷ്യനിർമിതമായ ഏറ്റവും വലിയകുളമാണ് കണ്ണൂരിലെ ചിറക്കൽ ചിറ. ഏകദേശം 350 വർഷം പഴക്കമുണ്ട് ഈ ചിറക്ക് .ധാരാളം മൽസ്യസമ്പത്തുള്ള ചിറ കൂടിയാണിത്.എന്നാൽ വേനൽ ശക്തിപ്രാപിച്ചതോടെ ചിറയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി .ഏകദേശം 15 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ചിറയുടെ ഒരുഭാഗം പൂർണമായും വറ്റി വരണ്ടിരിക്കുകയാണ്.ചിറയിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ വീടുകളിലെ കിണറുകളെയും ഇത് സാരമായി ബാധിക്കാൻ തുടങ്ങി.മാത്രമല്ല തലയെടുപ്പോടെ കുളത്തിൽ നിറഞ്ഞു നിന്നിരുന്ന ആമ്പലുകൾ ഉണങ്ങികരിഞ്ഞു.ചില ഭാഗത്തുള്ള ചെളിവെള്ളത്തിൽ മീനുകൾ ചത്തുപൊങ്ങുന്നതും പതിവായി.ഇവിടെ ദുർഗന്ധം മൂലം പോകാൻ പറ്റാത്ത അവസ്ഥയാണ്. ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 2016 ലാണ് ചിറ അവസാനമായി നവീകരിച്ചത്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: