പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വി മുരളിക്ക് യാത്രയയപ്പ് നൽകി


പയ്യന്നൂർ :
33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ വി മുരളിക്ക് യാത്രയയപ്പ് നൽകി . കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസർ അസോസിയേഷനും പയ്യന്നൂർ പോലീസും ചേർന്ന് സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി എം ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു . പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ കെ ഇ മുഖ്യാതിഥിയായി . പയ്യന്നൂർ എസ് എച്ച് ഒ മഹേഷ് കെ നായർ അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അനീഷ് കെ പി കെ പി എ ജില്ലാ പ്രസിഡണ്ട് സാഹിദ എം കെ കൺട്രോൾ റൂം ഐ പി റയീസ് എസ് ഐ അനിൽ ബാബു ഷാജി എം എന്നിവർ സംസാരിച്ചു കെ പി എ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ഹരിദാസൻ കെ പി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: