കലാഭവൻ മണി അനുസ്മരണം

പയ്യന്നൂർ:കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മ്യൂസിക് ക്ലബ്ബ് ഒ.എൻ.വി കലാഭവൻ മണി അനുസ്മരണം സംഘടിപ്പിച്ചു.ചെറുകഥാകൃത്ത് കെ.പി.മണി ഉദ്ഘാടനം ചെയ്തു. നിഷ സുരേഷ് അധ്യക്ഷയായി. കെ.മനോഹരൻ,പി.ദിനേശൻ, ശ്രീജ ദിജീഷ് എന്നിവർ സംസാരിച്ചു.തുടർന്ന് മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ഗാനാലാപനവും നടന്നു.