മദ്യ നയത്തിന് അംഗീകാരം;ഒന്നാം തീയതി മദ്യവിൽപ്പന കേന്ദ്രങ്ങളുടെ അടച്ചിടൽ ഒഴിവാക്കി, ഐടി പാര്‍ക്കുകളില്‍ ഇനി ബാറുകളും പബുകളും

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യ നയത്തിന് അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെഐടിപാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും.

കൂടുതല്‍ബെവ്‌കോഔട്ട്‌ലെറ്റുകള്‍,ബാറുകളുടെപ്രവര്‍ത്തനം എന്നിവയുടെ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 10 വര്‍ഷംപ്രവൃത്തിപരിചയമുള്ള മികച്ച പേരുള്ള ഐടി സ്ഥാപനങ്ങള്‍ക്കാവും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിതവാര്‍ഷികവിറ്റുവരവുള്ളഐടികമ്പനികളായിരിക്കണമെന്നനിബന്ധനയുമുണ്ട്.പബുകള്‍ഐടിപാര്‍ക്കിനുള്ളില്‍ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന്ഐടിസ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍നല്‍കാം.ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ്നിര്‍ദേശമുള്ളത്.

കൂടുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്.ഔട്ട്‌ലെറ്റുകളുടെ ദൂരപരിധി കുറച്ചാണ് കൂടുതല്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ തുറക്കുന്നത്. കളളു ഷാപ്പുകളുടെ ദൂര പരിധി കുറയ്ക്കാനും മദ്യ നയത്തില്‍ നിര്‍ദേശമുണ്ട്. ഒന്നാം തീയതിയുള്ള മദ്യ വില്‍പ്പന കേന്ദ്രങ്ങളുടെ അടച്ചിടലും ഒഴിവാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: