കഞ്ചാവ് സഹിതം അതിഥി തൊഴിലാളി അറസ്റ്റിൽ

0

ആലക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ആലക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ റെയിഡിൽ 20 gram കഞ്ചാവുമായി ‘അതിഥി തൊഴിലാളി’ അറസ്റ്റിലായി .ബീഹാർ സംസ്ഥാനത്തെ ഖൈറ താലൂക്കിലെ ഫത്തേപുർ വില്ലേജിൽ അൻസാരി മഹലിൽ മുഹമ്മദ് ഹാഫിജ് മിയ മകൻ മുഹമ്മദ് മജിദ് അൻസാരി (31) ആണ് ഇന്ന് (29-3 -2021) രാത്രി 9.30 മണിക്ക് പെരുമ്പടവ് ബസ് സ്റ്റാൻ്റിനു സമീപം വെച്ച്പിടിയിലായത് .കഞ്ചാവു പോലെയുള്ള ലഹരി വസ്തുക്കൾക്കടിമകളായ ഇതര സംസ്ഥാന തൊഴിലാളികൾ വഴി കേരളത്തിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ കടന്നു വരുന്നതായി കരുതപ്പെടുന്നു. പ്രിവൻ്റീവ് ഓഫീസർ കെ.അഹമ്മദ്, സി.ഇ.ഒമാരായ എം.സുരേന്ദ്രൻ ,വി.ധനേഷ് , എം .ബി.മുനീർ , പെൻസ്.പി., ഡ്രൈവർ ജോജൻ.പി.എ .എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading