മാട്ടൂൽ സൗത്ത് കടപ്പുറം കാറ്റാടിക്കാടിൽ തീപ്പിടുത്തം
മാട്ടൂൽ സൗത്ത് കടപ്പുറത്ത് കാറ്റാടി മരങ്ങൾക്കിടയിൽ തീ പിടിച്ചു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു. ഫയർ ഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് തീപടർന്നതെന്ന് വ്യക്തമല്ല. തീ കണ്ട് നാട്ടുകാർ വന്നപ്പോഴാണ് മരങ്ങൾക്കിടയിൽ തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. ആളി പടരുന്നതിനാൽ നാട്ടുകാരുടെ തീയണക്കാനുള്ള ശ്രമം വിഫലമായതോടെയാണ് ഫയർ ഫോഴ്സിനെ വിളിച്ചത്