കണ്ണൂരിൽ 11 പേർക്ക് കൂടി കോവിഡ്; കേരളത്തിൽ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

കേരളത്തിൽ ഇന്ന് പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതോടെ കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആയി. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂർ ജില്ലയിൽ 11 പേർക്കും വയനാട് ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവുമാണ് കോവിഡ് ഇന്ന് സ്ഥിരീകരിച്ചത്.

കോവിഡ് സംശയത്തെത്തുടർന്ന് 1,57,253 പേർ നിരീക്ഷണത്തിൽ കഴിയുന്നു. അതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: