അതിർത്തി അടച്ച നടപടി ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടും – വെൽഫെയർ പാർട്ടി

ഇരിട്ടി : അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടി ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടാൻ കാരണമാകുമെന്ന് വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റ് ഓൺലൈൻ എക്സിക്യുട്ടീവ് യോഗം
പ്രസ്താവിച്ചു. കൂട്ടുപുഴയിലെയും മുത്തങ്ങയിലെയും അതിർത്തി അടച്ചതോടെ ചരക്ക് വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അവശ്യ യാത്രക്കാരും കുടുങ്ങിയിരിക്കുകയാണ്. ചരക്ക് വാഹനങ്ങൾ നിലച്ചതോടെ പച്ചക്കറി സാധങ്ങൾക്ക് ക്ഷാമം നേരിടാനും ഉള്ളവയ്ക്ക് വില വൻതോതിൽ വര്സിക്കാനും കാരണമായി. വാചക കസർത്ത് മാറ്റിവെച്ച് വിപണിയിൽ അവശ്യ സാധനം ലഭ്യമാക്കാനും അമിത വില നിയന്ത്രിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെടണം. ഒരു ജനാധിപത്യ രാജ്യത്ത് സംസ്ഥാന അതിർത്തികൾ അടച്ച് രാജ്യത്തെ പൗരനെ ദ്രോഹിക്കുന്നതിന് പകരം ആവശ്യമായ മുൻകരുതൽ എടുത്ത് സഞ്ചാര യോഗ്യമാക്കണമെന്നും അതിർത്തിയിൽ കുടുങ്ങിയവരെ സർക്കാർ സംരക്ഷിക്കണമെന്നും
യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീൻ ഇരിട്ടി , ഫായിസ് പി.പി .ഹാജറ.k T. എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: