അബുദാബിയിൽ കണ്ണൂർ സ്വദേശി കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

അബൂദബി: കണ്ണൂർ സ്വദേശി അബൂദബിയിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. കൂത്തുപറമ്പിലെ കൊമ്പൻ തറമ്മൽ ഗംഗാധരന്‍റെ മകൻ ഷാജുവിനെ (43)യാണ് അബൂദബി എയർപോർട്ട് റോഡിലെ അക്കായി ബിൽഡിങിന് എതിർവശത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 7.45നാണ് സംഭവം. അബൂദബി ഏവിയേഷൻ കമ്പനിയിൽ സി.സി.ടി.വി ഓപ്പറേറ്ററായിരുന്നു. ഒരാഴ്ച മുമ്പ് നേരിയ പനിയെ തുടർന്ന് ഡോക്ടറെകണ്ട് മരുന്നുകഴിച്ച് രണ്ടു ദിവസത്തിനുശേഷം ഡ്യൂട്ടിക്കു പോയിത്തുടങ്ങിയിരുന്നു.
ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അബൂദബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്.

മാതാവ്: പത്മാവതി വലിയവീട്ടിൽ. ഭാര്യ: രജനി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: