അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകള്‍ നടത്താൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകള്‍ നടത്താൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ഇത് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. പ്രാഥമിക തലം മുതൽ ഹയർസെക്കൻററി വരെയുള്ള സ്കൂളുകൾക്ക് ഇത് ബാധകമാണ്.

ഇനി ജൂൺ ഒന്നാം തീയതി മാത്രമേ ക്ളാസുകൾ നടത്താവൂ. പരമാവധി പത്ത് ദിവസം വരെയുടെ ക്യാമ്പുകളും ശിൽപശാലകളും പ്രത്യേക അനുമതിയോടെ നടത്താം. കടുത്ത ചൂടും വരള്‍ച്ചയും ഉള്ളതിനാൽ വേനകാല ക്ലാസുകള്‍ പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻറെ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: