നാറാത്ത് ചെറുവാക്കര കുറുവൻ പറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം പുന: പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

നാറാത്ത്: നാറാത്ത് ചെറുവാക്കര കുറുവൻ പറമ്പ് ശ്രീ വിശ്വകർമ്മ ക്ഷേത്രം പുന: പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും 30 ന് ശനിയാഴ്ച തുടങ്ങും.

ശനിയാഴ്ച വൈകുന്നേരം ക്ഷേത്രശില്പികളായ അടുക്കാടൻ ചന്ദ്രൻ മേലാ ചാരി, ടി കെ ഗണേശൻ (ബാബു) തുടങ്ങിയവരെ ആദരിക്കും. തുടർന്ന് ആചാര്യവരണം, പ്രസാദ ശുദ്ധി തുടങ്ങിയ ചടങ്ങുകളോടെ കളിയാട്ടത്തിന് തുടക്കമാവും.

31 ഞായർ പുലർച്ചെ ഗണപതി ഹോമത്തിനും വിശേഷാൽ പൂജകൾക്കും ശേഷം പുന:പ്രതിഷ്ഠാകർമ്മം നടക്കും.

ഞായർ തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം ധർമ്മദൈവം, ഊർപ്പഴശ്ശി ദൈവത്താർ, വേട്ടക്കൊരുമകൻ, കുട്ടി ശാസ്തൻ, ഘണ്ഠാകർണ്ണൻ, നിടു ബാലിയൻ ദൈവം, അറയിൽ ചുകന്നമ്മ, വിഷ്ണു മൂർത്തി,തായ്പരദേവത ദൈവങ്ങളുടെ തോറ്റവും വെള്ളാട്ടവും ഉണ്ടായിരിക്കും.

ഏപ്രിൽ 2 ചൊവ്വാഴ്ച പുലർച്ചെ 3 മണി മുതൽ ഗുളികൻ, നിടുബാലിയൻ ദൈവം, വിഷ്ണു മൂർത്തി, അറയിൽ ചുകന്നമ്മ തായ്പരദേവത തുടങ്ങിയ ദൈവങ്ങൾ പുറപ്പെടും.

പ്രസാദ സദ്യയും ഉണ്ടായിരിക്കും.വൈകുന്നേരം ആറാടിക്കൽ, കരിയിടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: