കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ ശ്രീമദ് ഭഗവത്ഗീതാജ്ഞാനയജ്ഞത്തിന് നാളെ തുടക്കം

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽവെച്ച് മാർച്ച് 31; മുതൽ ഏപ്രിൽ 7; വരെ നടക്കുന്ന അഞ്ചാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവത്ഗീതാ ജ്ഞാനയജ്ഞം നാളെ ആരംഭിക്കും.

നാളെ വൈകുന്നേരം ആചാര്യവരണത്തിന് ശേഷം മുഖ്യ യജ്ഞാചാര്യൻ സ്വാമി വേദാനന്ദ സരസ്വതി ധ്വജാരോഹണം നടത്തും. യജ്ഞാചാര്യൻമാരായ സ്വാമി അധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷൻ), സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ (ശാന്താനന്ദ മഠം, പത്തനംതിട്ട), സ്വാമി വിശ്വാനന്ദ സരസ്വതി (ചിന്മയ മിഷൻ) തുടങ്ങിയ സന്യാസിമാർ നേതൃത്വം നൽകും. യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഹോമ യജ്ഞാദി കർമ്മങ്ങൾക്ക് ശബരിമല തന്ത്രി താഴമൺമഠം മഹേഷ് കണ്oരരുടെ നേതൃത്വത്തിൽ മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, സുദർശന ഭട്ട് തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. യജ്ഞ ദിവസങ്ങളിൽ ഗീതാപഠനത്തിന്പുറമേ ശ്രീ ശങ്കരക്യതികളെക്കുറിച്ച് പ്രത്യേകം ക്ലാസ്സുകളും, ഗീതാ ആരതി, വിഷ്ണു സഹസ്രനാമ പാരായണം, ശങ്കരസ്തോത്രങ്ങൾ, വേദ പാരായണം, അക്ഷരശ്ലോക സദസ്സ്, അനുമോദനസദസ്സ്, വിവിധ സഹായ വിതരണങ്ങൾ, സംസ്കൃത പഠനം, സാംസ്കാരിക പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ, തുടങ്ങിയവയും നടക്കും. യജ്ഞസമാപന ദിവസം സമ്പൂർണ്ണ ഗീതാപാരായണവും, പതിനെട്ട് ഹോമകുണ്ഠകളിൽ നടക്കുന്ന സമ്പൂർണ്ണ ഗീതാ മന്ത്രജപഹവനം എന്നിവ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: