മട്ടന്നൂർ ചാവശേരിയിലെ സി.പി.എം പ്രവർത്തകന്റെ കൊല; അഞ്ച് ആർ.എസ്.എസ് പ്രവർത്തകരെയും വെറുതെ വിട്ടു

കണ്ണൂർ: മട്ടന്നൂർ ചാവശ്ശേരിയിലെ CPM പ്രവർത്തകൻ ജയശീലനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് ബിജെപി ആർ എസ് എസ് പ്രവർത്തകരെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി 2 കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

2001 ഏപ്രിൽ 14 ന് രാവിലെ രാഷട്രീയ വിരോധം കാരണം ചാവശ്ശേരിയിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പ്രതികളായ പാറക്കണ്ടി സജിത്ത്, CPവിനീഷ്, രജീബ് കുമാർ, സാജൻ, ശശി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

സംഭവത്തിലെ രണ്ടാം പ്രതി ഉത്തമൻ തുടർന്ന് നടന്ന രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: