കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികൾ പയ്യന്നൂരിൽ പിടിയിൽ

പയ്യന്നൂർ : കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികൾ പയ്യന്നൂരിൽ പിടിയിൽ . കണ്ണൂർകാസർഗോഡ് ജില്ലകളിലെ നിരവധി കവർച്ച കേസുകളിലെ പ്രതി മട്ടന്നൂർ മണ്ണൂരിലെ കെ.വിജേഷാണ് ( 27 ) പോലീസിന്റെ പിടിയിലായത് . കൂട്ടു പ്രതി പുളിങ്ങോം തയ്യേനി സ്വദേശിയായ ഇരുപത്തിരണ്ടുകാരനുംകസ്റ്റഡിയിലായിട്ടുണ്ട് . രാത്രി കാല പട്രോളിങ്ങി നിടെ പെരുമ്പയിലെ സ്റ്റീക്ക് ഹൗസ് ഹോട്ടലിന് സമീപത്ത്  സംശയകരമായി കാണപ്പെട്ട ഇയാൾ പയ്യന്നൂർ പ്രിൻസിപ്പൽ എസ് പി.ബാ ബു മോനെ കണ്ട് ഓടി രക്ഷപ്പെടാൻശ്രമിക്കവെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു . (കണ്ണൂർവാർത്തകൾ.ഓൺലൈൻ)മോഷണത്തിനായി കൊണ്ടുവന്ന പിക്കാസും പോലീസ്പിടിച്ചെടുത്തു കഴിഞ്ഞാഴ്ച തളിപ്പറമ്പ് തൃച്ഛംബരത്തെ പെട്രോൾ പമ്പിലും സമീപത്തെ തലോറ സ്വദേശി പി.പി. ഷീജിത്തിന്റെചിപ്സ്കടയിലും തട്ടുകടയിലും കവർച്ച നടത്തിയ ഇയാളുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ നിന്നുംപോലീസിന് ലഭിച്ചിരുന്നു . പയ്യന്നൂർ കണ്ടോത്ത് കോത്തായിമുക്കിലെ അധ്യാപക ദമ്പതികളായഎലിയാമ്മഡൊമനിക്കിന്റെ വീട് കുത്തിത്തുറന്ന് നാല് പട്ടു സാരികൾ കഴിഞ്ഞ ദിവസം മോഷ്ടിച്ചിരുന്നു . (കണ്ണൂർവാർത്തകൾ.ഓൺലൈൻ)  കേസിന്റെഅന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത് . എസ്.. മനോജ് കാനായി . എസ്.. .ജി. അബ്ദുൾ റൗഫ് എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത് . മാസം പതിനഞ്ചിന്കാസർഗോഡ് പൊയിനാച്ചിയിലെ കോളിയടുക്കം സ്വദേശി നിസാറിന്റെ പൊയിനാച്ചി യിലെ മലഞ്ചരക്ക്സ്ഥാപനത്തിൽ നിന്നും പതിനാല് ചാക്ക് കുരുമുളക് മോഷണ ത്തിലും മാത്തിൽ വൈപ്പിരിയത്തെ മൂന്ന്സ്ഥാപനങ്ങളിലും പിലാ ത്തറ , സൂപ്പർ മാർക്കറ്റലിലും സ്റ്റാർ എന്റർപ്രൈസസിലും , തൊട്ടടുത്ത ദിവസം പരിയാരത്തെ ഇറച്ചി കടയിലും ക്ഷേത്ര ഭണ്ഡാരമോ ഷണത്തിനു ശേഷം ചുമർ തുരന്ന് പെരുമ്പയിലെ ഫൈസൽ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 75,000 രൂപയുടെ സിഗരറ്റും കവർന്ന സംഘത്തിലെ കൂട്ടാളിയുമായപുളിങ്ങോം തയ്യേനി സ്വദേശിയായ യുവാവും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട് . ഇയാൾ നേരത്തെപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പയ്യന്നൂർ ബി കെ എം ജംഗഷന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽകൊണ്ടുവന്ന് പീഡിപ്പിച്ച കേസിലും പ്രതിയാണ് കാസർഗോഡ് ചൗക്കി , നായന്മാർ മൂല എന്നിവിടങ്ങളിലെവ്യാപാര സ്ഥാപനങ്ങളിൽ കവർച്ചാശ്രമം നടത്തിയതായും ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട് . മയ്യിലിൽ പോലീസിനെ കണ്ട് ഗുഡ്സ് ഓട്ടോ ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഘം പിന്നീട് പോലീസിന്റെഉറക്കം കെടുത്തുകയായിരുന്നു . അറസ്റ്റിലായ വിജേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: