കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി.സ്കൂളിൽ മുട്ടഫെസ്റ്റ് സംഘടിപ്പിച്ചു.

കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി.സ്കൂളിൽ മുട്ടഫെസ്റ്റ് സംഘടിപ്പിച്ചു.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ സ്ക്കൂളിൽ ആനിമൽവെൽഫയർ ക്ലബ് രൂപീകരിച്ച് കണ്ണാടിപ്പറമ്പിലെ മൃഗാശുപത്രിയുടെ സഹായത്തോടെ 68 കുട്ടികൾക്ക് 6

മുട്ടക്കോഴി വീതം വിതരണം ചെയ്തു
ഈ കോഴികളെ വളർത്തി മുട്ട ഇട്ടു തുടങ്ങിയപ്പോഴാണ് മുട്ട ഫെസ്റ്റ് സംഘടിപ്പിക്കാൻ ആലോചിച്ചത്.
തുടർന്ന് ഇന്നലെ (29.1.20) സ്കൂൾ അങ്കണത്തിൽ മുട്ട ഫെസ്റ്റ് സംഘടിപ്പിച്ചു.
പരിപാടിയിൽ പി ടി എ പ്രസിഡണ്ട് കെ. ബൈജു വിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്യാമള ഉദ്ഘാടനം ചെയ്തു. വെറ്റിനറി ഡോക്ടർ റിൻസി തെരേസ റിപ്പോർട്ട് അവതരിപ്പിച്ചു . ചടങ്ങിൽ ഷൈമ.പി, ഒ.പി.മൂസ്സാൻ ഹാജി, കെ എം രമണി ടീച്ചർ, അബ്ദുൾ ജബ്ബാർ മാസ്റ്റർ എന്നിവർ ആശംസിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.വി.ഗീത ടീച്ചർ സ്വാഗതവും, പദ്ധതി കോ ഓർഡിനേറ്റർ ഹംസ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട് ഡയറി എഴുത്ത്, ക്വിസ്, ഫോട്ടോ, തുടങ്ങിയവയിലെ മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു.
വിവിധ തരം മുട്ടകളുടെയും കുട്ടികൾ വളർത്തിയ കോഴിയുടെ മുട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ വൈവിധ്യങ്ങളായ വിഭവങ്ങളുടെയും പ്രദർശനവും ഉണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: