സൗജന്യ മനഃശാസ്ത്ര ശില്പശാല ഫിബ്രവരി 2ന്

കണ്ണൂർ: “ജീവിത വിജയത്തിനായും നല്ല ശാരീരിക മാനസിക ആരോഗ്യത്തിനായും വളരെ പോസിറ്റീവായി വ്യക്തി ബന്ധങ്ങൾ നിലനിർത്താനും ക്ഷമിക്കാനുള്ള കലയെ എങ്ങനെ ഉപയോഗിക്കാം” എന്ന വിഷയത്തിൽ ലീപ്പ് കൗൺസിലിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മന:ശാസ്ത്ര ശില്പശാല ഫിബ്രവരി 2ന് കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തുന്നതായിരിക്കും.

ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നത് നമ്മെ വിഷമത്തിൽ ആക്കിയ ആൾക്കാരെ നാം ക്ഷമിക്കാൻ തയ്യാർ ആയില്ലെങ്കിൽ, അവരോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിൽ കൊണ്ട് നടക്കുമ്പോൾ അത് പല തരത്തിലെ അസുഖങ്ങളിലേക്കാണ് വഴി തിരിക്കുന്നത്.

ഡിപ്രെഷൻ, ദേഷ്യം, അപകർഷതാ ബോധം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ മുതൽ ബിപി, ഹൃദ്രോഗം, പ്രമേഹം, കാൻസർ പോലുള്ള രോഗങ്ങൾക്ക് വരെ പരിഹരിക്കപ്പെടാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ദേഷ്യവും വിദ്വേഷവും കാരണമാകുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

നിരന്തരമായ ദേഷ്യം ശരീരത്തിനെ പിരിമുറുക്കാവസ്ഥയിൽ കൊണ്ട് പോകുന്നു – ഹ്ര്യദയമിടിപ്പിന്റെ നിരക്ക് കൂട്ടുന്നു, രക്തസമ്മർദ്ദം കൂട്ടുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു, ഇതൊക്കെ പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുകയും പല തരത്തിലെ ആരോഗ്യപ്രശ്നങ്ങളിലേക്ക് അത് നയിക്കുകയും ചെയ്യുന്നു.

ഇതിനു പരിഹാരമായിട്ടാണ് ഫിബ്രവരി 2ന് പ്രാചീന ഹവായിയിൽ ശീലിച്ചു പോന്ന ‘ഹൊപോനോപോനോ’ എന്ന ക്ഷമിക്കാനുള്ള കലയെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്.

ഫിബ്രവരി 2ന് കണ്ണൂർ പോലിസ് സൊസൈറ്റി ഹോളിൽ ഉച്ചകഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ്പ് സെന്റെറിലെ സൈക്കോളജിസ്റ്റായ ഡോ കെ. ജി. രാജേഷ് ആയിരിക്കും.

ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9388776640; 8089279619 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: