ദേശീയ  കുഷ്ഠരോഗ വിരുദ്ധ ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടത്തി

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടില ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത നിർവ്വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല അധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് ലെപ്രസി ഓഫീസർ സുധീർ. വി ദിനാചരണ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ പി വി ഷാജിറാം കുഷ്ഠരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഏഴോം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി പി റീത്ത, വാർഡ് മെമ്പർ അഡ്വ എൻ സുരേഷ്ബാബു, പ്രിൻസിപ്പൽ പി നാരായണൻ, പി ടി എ പ്രസിഡണ്ട് പി എം ഉണ്ണിക്കൃഷ്ണൻ, ജില്ലാ എജുക്കേഷൻ ആന്റ് മീഡിയാ ഓഫീസർ കെ എൻ അജയ്, ഏഴോം പി എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ റഷീദ് പി പി എന്നിവർ സംസാരിച്ചു.

‘അശ്വമേധം’ എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിയോടനുബന്ധിച്ച് നടത്തിയ ജില്ലാതല സ്‌കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടില ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ നന്ദന വി വി, അഭിരാം പി വി, അശോക് ഒ വി, ദീപക് പി വി, സായന്ത് എം, സഞ്ജന കെ, സായ എ കെ എന്നീ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഏഴോം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. മിനി ശ്രീധരൻ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആന്റ് മീഡിയാ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു. 

ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ‘ സ്പർശ് ‘ എന്ന പേരിൽ നടത്തുന്ന കുഷ്ഠരോഗ വിരുദ്ധ പക്ഷാചരണ കാലയളവിൽ ജില്ലയിലുടനീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: