പയ്യന്നൂർ മണ്ഡലത്തിലെ പൊതുമരാമത്തു പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കും

പയ്യന്നൂർ മണ്ഡലത്തിലെ പൊതുമാരാമത്തുവകുപ്പിന് കീഴിൽ ടെൻഡർ ചെയ്ത പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാനും ഭരണാനുമതി ആയ പ്രവർത്തിയുടെ ടെൻഡർ നടപടികൾ വേഗത്തിൽ നടത്താനും എം എൽ എ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

കഴിഞ്ഞ രണ്ടരവർഷത്തെ എൽ ഡി എഫ് ഭരണത്തിൽ 500 കോടിയോളം രൂപയാണ് പൊതുമരാമത്തു വകുപ്പിന് കീഴിൽ പയ്യന്നൂർ മണ്ഡലത്തിൽ അനുവദിച്ചത്

മേത്തുരുമ്പാ_ചപ്പാരപ്പടവ്_കുറ്റൂർ, അരവഞ്ചാൽ പുറക്കുന്ന്, രാജഗിരി ജോസ്ഗിരി റോഡുകളും പയ്യന്നൂർ വനിതാ പോളിടെക്നിക് കോട്ടേഴ്‌സ്,ഗവണ്മെന്റ് കോളേജ് പെരിങ്ങോം ചുറ്റുമതിൽ നിർമ്മാണം എന്നിവ പൂർത്തീകരിച്ചു. കോത്തായിമുക്ക്_ചെറുപുഴ,പാടിയോട്ടുചാൽ_തിമിര_ചെറുപാറ, പാടിയോട്ടുചാൽ – ഓടമൂട്ട് എന്നീ റോഡുകളുടെ പ്രവർത്തികൾ ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കും.

ചെറുപുഴ_മുതുവം_മഞ്ഞക്കാട്,വെള്ളോറ_കക്കറ_കടുക്കാരം എന്നീ റോഡുകളിലെ ഇലക്ട്രിക്ക് പോസ്റ്റ് മാറ്റുന്നതോടുകൂടി ടാറിങ് പ്രവർത്തികൾ ആരംഭിക്കും മാതമംഗലം_പേരൂൽ,പയ്യന്നൂർ കാര_താലിച്ചിലം എന്നീ റോഡുകളുടെ ടാറിങ് പ്രവർത്തികൾ ഏപ്രിൽ 30 ന് മുൻപായി നടത്തും സ്വാമിമുക്ക്_പുത്തൂർ_വെള്ളൂർ,കാങ്കോൽ-ചീമേനി എന്നിവ മേയ് 30 ന് ഉള്ളിൽ പൂർത്തീകരിക്കും പുന്നക്കടവ് പുതിയപുഴക്കര,കട്ടച്ചേരികൂക്കാനം പുത്തൂർ എന്നിവയുടെ പ്രവർത്തികൾ ഫെബ്രുവരി പകുതിയോടുകൂടി ആരംഭിക്കും

PWD റെസ്റ്റ്ഹൗസ് ,പയ്യന്നൂർ കോടതി,വെള്ളൂർ ഹയർസെക്കണ്ടറി സ്കൂൾ എന്നീ കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് സാങ്കേതികഅനുമതിക്ക് സമർപ്പിക്കാൻ നിർദ്ദേശം നൽകി.

ഗവ. കോളേജ് പെരിങ്ങോം, ഐ ടി ഐ പെരിങ്ങോം, എന്നിവയുടെ പ്രവർത്തികൾ എത്രയും പെട്ടന്ന് പൂർത്തികരിക്കാനും തീരുമാനമായി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് തുടങ്ങുന്ന പ്രവർത്തി ഫെബ്രുവരി 28 ന് മുൻപായി പൂർത്തീകരിക്കാനും തീരുമാനിച്ചു.

ചൂളക്കടവ് പാലം, മൂലക്കീൽ കടവ് പാലം, പയ്യന്നൂർ – അമ്പലത്തറ – കാനായി മണിയറ റോഡ് എന്നീ പ്രവർത്തികളുടെ ഡി വി ആർ ഭരണാനുമതിക്ക് സമർപ്പിച്ചതായും ഉദ്യോഗസ്ഥർ റിപ്പോർട്ടു ചെയ്തു.

യോഗത്തിൽ സി കൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാഘവൻ, എം വി ഗോവിന്ദൻ, പി ഉഷ എന്നിവരും പൊതുമരാമത്ത് , റോഡ്‌സ്, ബിൽഡിംങ്‌സ്, നാഷണൽ ഹൈവേ, ബ്രിഡ്ജസ്, ഹാർബർ എഞ്ചിനീയറിംഗ്, കെ എച്ച് ആർ ഡബ്ള്യു എസ് എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: