പയ്യന്നൂരില്‍ പോലീസ് കൺട്രോൾ വാഹനം ലോറി ഇടിച്ച് തകർത്തു മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

പയ്യന്നൂര്‍:ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം നിരവധി അപകടങ്ങള്‍ നടക്കുന്ന പയ്യന്നൂര്‍ മേഖലയില്‍ പോലീസിന്റെ വാഹനത്തിനും രക്ഷയില്ല.പയ്യന്നൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനം ടോറസ് ലോറിയിടിച്ച് തകര്‍ത്തതോടെയാണ് പോലീസ് വാഹനത്തിനും രക്ഷയില്ലാത്ത അവസ്ഥയുണ്ടായത്.അപകടത്തില്‍ പയ്യന്നൂര്‍ പോലീസിലെ എഎസ്‌ഐ സുനില്‍ കുമാര്‍,സിപിഒ ഷമീം,ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്ന് പുലര്‍ച്ചെ 1.30ഓടെ കണ്ടോത്ത് ദേശീയപാതയിലാണ്് അപകടം.നൈറ്റ് പെട്രോളിംങ്ങിന്റെ ഭാഗമായി കരിവെള്ളൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കണ്ടോത്ത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് പിന്നില്‍ നിന്നുവന്ന ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന്റെ വലതു ഭാഗം തകര്‍ന്നു.

പയ്യന്നൂരിലനുവദിച്ച പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഈ പുതിയ വാഹനം കഴിഞ്ഞ മാസം ആറിനാണ് പയ്യന്നൂരിലെത്തിയത്.അപകടമുണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: