കൊക്കാനിശ്ശേരി കരിഞ്ചാമുണ്ഡി ക്ഷേത്രത്തില്‍ തിറ മഹോത്സവം ഇന്ന്

പയ്യന്നൂര്‍: കൊക്കാനിശ്ശേരി കരിഞ്ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ തിറ മഹോത്സവവും പുതിയതായി നിര്‍മ്മിച്ച മേല്‍പ്പുരയുടെ സമര്‍പ്പണവും ഇന്ന് നടക്കും. .വൈകുന്നേരം അഞ്ചിന് നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്ര പരിസരത്ത് നിന്ന് ആടയാഭരണങ്ങള്‍ കൊണ്ടുവരും.തുടര്‍ന്ന് ആറിന് നടതുറക്കല്‍.6.30ന് ദീപാരാധന.തുടര്‍ന്ന് നടക്കുന്ന മേല്‍പ്പുരയുടെ സമര്‍പ്പണത്തിന് ക്ഷേത്രം തന്ത്രി മംഗലത്തില്ലത്ത് നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.നാളെ പുലര്‍ച്ചെ മൂന്നിന് ദേവിയുടെ പുറപ്പാട് നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: