ചരിത്രത്തിൽ ഇന്ന്: ജനുവരി 30.

ഇന്ന് രക്തസാക്ഷി ദിനം.. രാഷ്ട്രപിതാവ് മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ഡൽഹിയിലെ ബിർളാ മന്ദിരത്തിലെ പതിവ് പ്രാർഥനാ യോഗത്തിനിടെ വൈകുന്നേരം 5.17 ന് നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദു മത ഭ്രാന്തന്റെ നിറതോക്കിന് ഇരയായ ദിവസം… എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തിനോട് പറഞ്ഞ മഹാനുഭാവൻ… രാഷ്ട്രപിതാവിന് സ്വതന്ത്ര ഇന്ത്യ അനുവദിച്ചത് 169 ദിവസത്തെ ജീവിതം മാത്രം…

കുഷ്ഠരോഗികളെ പരിചരിക്കുന്നതിൽ ഗാന്ധിജി കാട്ടിയിരുന്ന പ്രത്യേക പരിഗണനയുടെ പേരിൽ ഇന്ന് ദേശിയ കുഷ്ഠരോഗ ദിനമായും ആ ചരിക്കുന്നു..

1933- ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി..

1945- രണ്ടാം ലോക മഹായുദ്ധത്തിനിടെ കപ്പൽ ദുരന്തം.. 9400 മരണം..

1965- ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ ജനക്കുട്ടവുമായി വിൻസ്റ്റൺ ചർച്ചിലിന്റെ ശവസംസ്കാരം നടന്നു..

1982- കമ്പ്യൂട്ടർ വൈറസിനെ ആദ്യമായി കണ്ടു പിടിച്ചു..

1994- റിച്ചാർഡ് ഹാഡ്ലിയുടെ റിക്കാർഡ് മറിക്കാന്ന് കപിൽദേവ് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റെടുക്കുന്ന ക്രിക്കറ്ററായി…

2007- മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിൻഡോസ് വിസ്ത പുറത്തിറക്കി..

ജനനം

1882- ഫ്രാങ്ക് ലിൻ ഡി റൂസ് വെൽട്ട് – മുൻ അമേരിക്കൻ പ്രസിഡണ്ട്..

1910- സി സുബ്രഹ്മണ്യം.. മുൻ കേന്ദ്ര മന്ത്രി.. മുൻ ഗവർണർ.. ഗാന്ധിയൻ. ഹരിതവിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി

1913.. അമൃത ഷേർഗിൽ.. പെയിൻറർ, ചിത്രകാരി..

1917 .. വാമൻ ദത്താത്രേയ പട്വർധൻ.. ആണവ ശാസ്ത്രജ്ഞൻ. തുമ്പ റോക്കറ്റ് വിക്ഷേപണം, ആദ്യ ആണവ പരീക്ഷണം എന്നിവയിലെ ബുദ്ധികേന്ദ്രം..

1925- ഡഗ്ലസ് എംഗൽബർട്ട്… കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചു… ആദ്യ പേഴ്സനൽ കമ്പ്യൂട്ടറിന് രൂപം നൽകി..

1933- കെ.എം.മാണി.. കേരള കോൺഗ്രസ് നേതാവ്…. മന്ത്രിയായും എം എൽ എ യായും നിരവധി റിക്കാർഡുകളുടെ ഉടമ..

1951- പ്രകാശ് ജാവ ദ് കർ… കേന്ദ്ര മാനവശേഷി വികസന മന്ത്രി..

1957- പ്രിയദർശൻ- പ്രശസ്ത സിനിമ സംവിധായകൻ…

1986- രഞ്ജിത്ത് മഹേശ്വരി.. 2008 ബെയ്ജിങ് ഒളിമ്പ്യൻ.. ട്രിപ്പിൾ ജമ്പർ..

1990- മിച്ചൽ സ്റ്റാർക്ക് – ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ…

ചരമം

1874 – രാമലിംഗ സ്വാമികൾ – ശുദ്ധ സൻമാർഗ്ഗ സഭ സ്ഥാപിച്ച ആത്മിയാചാര്യൻ..

1528- മേവാറിലെ റാണാ സംഘ.. യുദ്ധത്തിൽ വധിക്കപ്പെട്ടു…

1980.. അമ്പാടി ഇക്കാവമ്മ.. മലയാള സാഹിത്യകാരിയും വിവർത്തകയും..

1991- ജോൺ ബേർഡിൻ.. 1956,72 വർഷങ്ങളിൽ ഭൗതിക ശാസ്ത്ര നോബൽ നേടിയ പ്രതിഭ.. ചരിത്രത്തെ മാറ്റി മറിക്കുന്ന ട്രാൻസിസ്റ്റാർ കണ്ടു പിടിച്ചു…

2006 – കൊറോറ്റ സ്കോട്ട് സിങ്ങ്.. കറുത്ത വർഗക്കാരുടെ അവകാശ പോരാളിയായ അമേരിക്കക്കാരി.. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഭാര്യ…..

2016- പി.വി തമ്പി – കൃഷ്ണ പരുന്ത് ഉൾപ്പടെ നിരവധി മന്ത്രിക നോവലിന്റ സ്രഷ്ടാവ്. ശ്രീകുമാരൻ തമ്പി സഹോദരനാണ്…

2016.. ടി എൻ ഗോപകുമാർ.. മാധ്യമ പ്രവർത്തകൻ.. ഏഷ്യാനെറ്റിലെ കണ്ണാടി വളരെ ശ്രദ്ധിക്കപ്പെട്ടു…

(എ ആർ ജിതേന്ദ്ര കുമാർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: