പയ്യന്നൂരിലെ എടാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം

 

കണ്ണൂര്‍: കണ്ണൂരിലെ പയ്യന്നൂരില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. ഇന്ന് വൈകിട്ട് നാലരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ നിര്‍മാണശാല പൂര്‍ണമായി നശിച്ചു.പയ്യന്നൂരിലെ എടാട്ടില്‍ ആണ് സംഭവം നടന്നത്.
പടക്ക നിര്‍മാണശാലയില്‍ അപകടം നടക്കുമ്ബോള്‍ 9 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരില്‍ ചന്ദ്രമതി എന്ന 65-കാരിക്ക് സാരമായി പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: