സ്റ്റെപ്റോഡിനു സമീപം നിർത്തിയിട്ട വാഹനത്തിന്റെ ഗ്ലാസ്സും കടയുടെ നെയിം ബോർഡും തകർത്തു

സ്റ്റെപ്റോഡ്: കണ്ണാടിപ്പറമ്പ സ്റ്റെപ്റോഡിനു സമീപം ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം. നിർത്തിയിട്ട വാഹനത്തിന്റെ ഗ്ലാസ്സും എതിർവശത്തെ കടയുടെ നെയിംബോർഡുമാണ് തകർത്തത്. കടയിലെ ട്യൂബ് ലൈറ്റും മോഷ്ടിച്ചിട്ടുണ്ട്.

ഇന്നു രാവിലെ കട തുറക്കാനെത്തിയപ്പോഴായിരുന്നു ‘പെറ്റ്സ് ക്ലബ്’ ഉടമ ആരിഫ്‌ സംഭവം അറിഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് അക്രമികൾ എത്തിയതെന്ന് സംശയിക്കുന്നു. തൊട്ടടുത്ത വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലി തകർത്തു. പരിയാരം സ്വദേശി കെ. സന്തോഷ് കുമാറിൻ്റെ ഉടമസ്ഥതയിൽ കഴിഞ്ഞ 5 വർഷത്തോളമായി നടത്തി വരുന്ന ഐറിസ് കാർ കെയർ എന്ന സ്ഥാപനത്തിലെ വാഹനങ്ങളാണ് അടിച്ചു തകർത്തത്.

സ്ഥാപനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സൻറ് KL/AT/3798 നമ്പർ വൈറ്റ് കാറിൻ്റെ പുറകിലെ ഗ്ലാസ് പൂർണമായും അടിച്ചു തകർത്തിട്ടുണ്ട്.
വ്യാപാരി വ്യവസായി സമിതി കണ്ണാടി പറമ്പ് യൂണിറ്റ് അംഗം കൂടിയാണ് കെ.സന്തോഷ് കുമാർ.സംഭവത്തിൽ ഇവർ മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: