കോഴിക്കോട് കുണ്ടായിത്തോടിൽ വൻ തീപിടുത്തം

കോഴിക്കോട്: ചെറുവണ്ണൂരിൽ വൻ തീപിടുത്തം. കുണ്ടായിത്തോടിനടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് അഗ്നിശമന സേനയുടെ പത്തോളം യൂനിറ്റുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
സംഭവസ്ഥലത്തേക്ക് വെള്ളമെത്തിക്കാനുള്ള തടസം നീക്കുമെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു.