ജൂനിയര്‍ കണ്‍സള്‍ട്ടന്റ്; വാക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്


കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ എം ബി ബി എസ്, എം ഡി(ജി ആന്റ് ഒ) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി എന്‍ ബി(ജി ആന്റ് ഒ) യോഗ്യതയുള്ളവരെ പരിഗണിക്കും. ടി സി എം സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 0497 2800167.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: