തളിപ്പറമ്പ് താലൂക്ക് പരാതി പരിഹാര അദാലത്ത് ജനുവരി 18ന്

തളിപ്പറമ്പ് താലൂക്ക്തല പരാതി പരിഹാര അദാലത്ത് ജനുവരി 18ന് ഓണ്‍ലൈനായി നടത്തും. തളിപ്പറമ്പ് താലൂക്ക് പരിധിയിലുള്ള ആളുകള്‍ക്ക് 2021 ജനുവരി 10 ന് വൈകിട്ട് അഞ്ച് മണിവരെ thaliparmbatalukppa@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലത്ത് നടക്കുക. റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ ആര് എം കേസുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ ഒഴികെ വിവിധ വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകന്റെ പേര്, മേല്‍വിലാസം, വില്ലേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. തളിപ്പറമ്പ് താലൂക്ക് പരിധിയിലുള്ളവരാവണം അപേക്ഷകര്‍. അദാലത്ത് ദിവസം പരാതിക്കാര്‍ക്ക് അനുവദിക്കുന്ന സമയത്ത് അപേക്ഷയിന്മേലുള്ള ആക്ഷേപം ജില്ലാ കലക്ടര്‍ മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി നേരിട്ട് ബോധിപ്പിക്കാം.