ഓണ്‍ലൈന്‍ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു; സമ്മാനദാനം 31ന്

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരളീയാനുഭവം എന്ന വിഷയത്തില്‍ യുപി, ഹെസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരുടെ പേര്, സ്‌കൂള്‍, കവിതയുടെ പേര് ബ്രാക്കറ്റില്‍, എന്നിവ യഥാക്രമത്തില്‍
ഹയര്‍സെക്കണ്ടറി വിഭാഗം: ജീവന്‍ ജിനേഷ് – ജി എച്ച് എസ് എസ് കുഞ്ഞിമംഗലം, (രണ്ടു പെണ്‍കുട്ടികള്‍). കെ നന്ദന- ജി വി എച്ച് എസ് എസ് കുറുമാത്തൂര്‍, (ഇനി എങ്ങോട്ട് ). നേഹ റെനിന്‍ – ജി ജി എസ് എസ് തിരുവങ്ങാട്, (കൊറോണ # കേരള).
ഹൈസ്‌കൂള്‍ വിഭാഗം: വി കെ അപര്‍ണ – ജി ജി എച്ച് എസ് എസ് പയ്യന്നൂര്‍, (ശിശിര നിദ്ര). എന്‍ നിവേദിത – ജി എച്ച് എസ് എസ് തിരുവങ്ങാട്, (കേരളം ഒരു ഡയറികുറിപ്പ്). എ കെ സല്‍മ – കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,(നീ സൂക്ഷിക്കണം).
യു പി വിഭാഗം: കെ വി മെസ്‌ന ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്, (കേരളത്തിലെ കുട്ടികള്‍). വൈഷ്ണവി രമേഷ് – കൂനം എ എല്‍ പി എസ്, (കേരളത്തനിമ). പി ശ്രാവണ്‍ – ജി എച്ച് എസ് പാച്ചേനി, (അമ്മ മലയാളം).
31ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സമ്മാനദാനം നിര്‍വഹിക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കവിതാലാപന മത്സരം, വീഡിയോ ഫീച്ചര്‍ നിര്‍മ്മാണ മത്സരം എന്നിവയുടെ സമ്മാന വിതരണവും ഈ പരിപാടിയില്‍ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: