ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ ഉദ്ഘാടനം 2 ന്

ഇരിട്ടി : സംസ്ഥാന സർക്കാർ ആദ്രം പദ്ധതിയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ജനുവരി രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവ്വഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.
. ഉദ്ഘാടനത്തിന്റെ മുന്നോടിയായി 101 അംഗ സംഘാടക സമിതിയാണ് രൂപികരിച്ചത്.ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സംഘടസമിതി രൂപീകരണ യോഗം നഗര സഭ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ കെ. സരസ്വതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗ്ഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ, വി.സാവിത്രി, പി.പി.ഉസ്മാൻ ,പി.വി.മോഹനൻ, പി.കെ.ബൾക്കീസ്, എം.കെ.ഇന്ദു മതി, ഡോ.നജീബ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യാപാരികൾ മറ്റ് ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാർ ആദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ മുടക്കിയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ അനുവദിച്ചത്. പത്തു പേർക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് സെന്ററിന്റെ പ്രവർത്തനം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: