ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍:ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. മാടക്കാല്‍ ഉടുമ്പുന്തലയിലെ ഐശ്വര്യ നിവാസില്‍ വി.കെ.കരുണാകരന്‍(59), ഭാര്യ എ.ലതിക(50), മകള്‍ ഐശ്വര്യ(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നിന് ഉടുമ്പുന്തല കുറ്റിച്ചി വളവിലാണ് അപകടം. രാമന്തളി താവുരിയാട് ക്ഷേത്രത്തിലെ ഉത്സവം കണ്ട് തിരിച്ചു പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഉടുമ്പുന്തലകുറ്റിച്ചി വളവില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: