ടെറിറ്റോറിയൽ ആർമി റിക്ട്രൂട്ട്മെന്റ് റാലി

കണ്ണൂർ: ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി നാല് മുതൽ എട്ട് വരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കേരളത്തിൽ നിന്നുള്ളവർക്ക് നാലിനും മറ്റ് സംസ്ഥാനക്കാർക്കും കേന്ദ്രഭരണ പ്രദേശക്കാർക്കും അഞ്ചിനും രാവിലെ ആറ് മണി മുതൽ രജിസ്‌ട്രേഷനും ഫിസിക്കൽ ടെസ്റ്റും നടക്കും. സോൾജ്യർ(ജനറൽ ഡ്യൂട്ടി 79 ഒഴിവ്), ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി 1 ഒഴിവ്) പാചകക്കാരൻ(2 ഒഴിവ്), ഡ്രസ്സർ(3 ഒഴിവ്), ഹൗസ്‌കീപ്പർ(2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. 18 നും 42 നും ഇടയിൽപ്രായമുള്ളവർക്ക് അപേക്ഷിക്കാം. സോൾജ്യർ(ജനറൽ ഡ്യൂട്ടി) എസ് എസ് എൽ സി 45 ശതമാനം മാർക്കും എല്ലാ വിഷയത്തിലും 33 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ പ്ലസ്ടുവോ ഉയർന്ന യോഗ്യത വേണം. സെനികർ ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി) പങ്കെടുക്കുന്നവർ പ്ലസ്ടുവിന് 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും മൊത്തത്തിൽ 60 ശതമാനം മാർക്കും നേടിയിരിക്കണം. എസ് എസ് എൽ സി അല്ലെങ്കിൽ പ്ലസ്ടുവിന് ഇംഗ്ലീഷിനും മാത്‌സ്/ അക്കൗണ്ട്‌സ് എന്നീ വിഷയങ്ങൾക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം. ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

കായിക പരിശോധനയിൽ 1.6 കിലോമീറ്റർ നിശ്ചിത സമയത്തിനുള്ളിൽ ഓടണം.ഗ്രൂപ്പ്- 1 ന് അപേക്ഷിക്കുന്ന 18 നും 21 നും ഇടയിൽ പ്രായമുളളവർ അഞ്ച് മിനിറ്റ് 40 സെക്കന്റ് കൊണ്ടും ഗ്രൂപ്പ്-2 ന് അപേക്ഷിക്കുന്നവർ അഞ്ച് മിനിറ്റ് 41 സെക്കന്റ്ിനും ആറ് മിനിറ്റിനുമുള്ളിൽ 1.6 കിലോ മീറ്റർ ഓട്ടം പൂർത്തീകരിക്കണം.

ഗ്രൂപ്പ്- 1 ന് അപേക്ഷിക്കുന്ന 21 നും 30 നും ഇടയിൽ പ്രായമുളളവർ അഞ്ച് മിനിറ്റ് 40 സെക്കന്റു കൊണ്ടും ഗ്രൂപ്പ്-2 ന് അഞ്ച് മിനിറ്റ് 41 സെക്കന്റിനും ആറ് മിനിറ്റ് 20 സെക്കന്റിനുമുള്ളിൽ ഓടണം.

ഗ്രൂപ്പ്- 1 ന് അപേക്ഷിക്കുന്ന 30 നും 40 നും ഇടയിൽ പ്രായമുളളവർ ആറ് മിനിറ്റ് 34 സെക്കന്റു കൊണ്ടും ഗ്രൂപ്പ്-2 ആറ് മിനിറ്റ് 35 സെക്കന്റ്ിനും ആറ് മിനിറ്റ് 50 സെക്കന്റിനുമുള്ളിൽ ഓടണം.

ഗ്രൂപ്പ്- 1 ന് അപേക്ഷിക്കുന്ന 40 നും 42 നും ഇടയിൽ പ്രായമുളളവർ ഏഴ് മിനിറ്റ് 9 സെക്കന്റ്റു കൊണ്ടും ഗ്രൂപ്പ്-2 ന് ഏഴ് മിനിറ്റ് 10 സെക്കന്റ്ിനും ഏഴ് മിനിറ്റ് 23 സെക്കന്റിനുമുള്ളിൽ ഓട്ടം പൂർത്തീകരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. ജനനസർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, എഡ്യുക്കേഷൻ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്/ അവിവാഹ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, എൻ സി സി/ കമ്പ്യൂട്ടർ/ സ്പോർട്ട് സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും 20 പാസ്പോർട്ട് സൈസ് കളർ ഫോട്ടോകളുംഹാജരാക്കണം. ഫോൺ 0497 2707469.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: