എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 31 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. ഒഴിവുകള്‍: കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് – എസ് എസ് എല്‍ സി (പുരുഷന്‍ / സ്ത്രീ), സെയില്‍സ് മാനേജര്‍ – ഓട്ടോമൊബൈല്‍ മേഖലയില്‍ 5 -6 വര്‍ഷത്തെ പ്രവൃത്തി പരിചയം, സെയില്‍സ് എക്‌സിക്യൂട്ടീവ് – പ്ലസ് ടു (പുരുഷന്‍), ത്രീവീലര്‍ മെക്കാനിക് (2-5 വര്‍ഷത്തെ പ്രവൃത്തി പരിചയം), സര്‍വീസ് മാനേജര്‍ – ഓട്ടോമൊബൈല്‍ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം, എക്‌സ്‌ചേഞ്ച് മാര്‍ഷല്‍ – സമാന മേഖലയില്‍ പ്രവൃത്തി പരിചയം, അസോസിയേറ്റ് ഏജന്‍സി ഡവലപ്‌മെന്റ് മാനേജര്‍ – ബിരുദം (പുരുഷന്‍/സ്ത്രീ), ഡോട്ട് നെറ്റ് ഡെവലപ്പേഴ്‌സ് -ബി എസ് സി -സി എസ്, ബി സി എ – സമാന മേഖലയില്‍ അറിവ് (പുരുഷന്‍/സ്ത്രീ).

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: