ദേശീയ പണിമുടക്ക് വിജയിപ്പിക്കും : എഫ്.ഐ.ടി.യു – അസറ്റ് സംയുക്ത സമര സമിതി

കണ്ണൂർ : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി ജനുവരി 8, 9 തിയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് ജനവിരുദ്ധ സർക്കാറിനെതിരെയുള്ള ശക്തമായ താക്കീതായി മാറുമെന്ന് എഫ്.ഐ.ടി. യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) അസോസിയേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് (അസെറ്റ്) സംയുക്ത സമരസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എഫ്.ഐ.ടി.യു – അസറ്റ് സംയുക്ത സമര സമിതി ജനവരി 8 ന് കണ്ണൂരിൽ നടത്തുന്ന സമരപ്പകൽ വിജയിപ്പിക്കുവാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ രക്ഷാധികാരിയായ കമ്മിറ്റിയിൽ എഫ്.ഐ.ടിയു ജില്ലാ പ്രസിഡൻറ് എ അഹ്മദ് കുഞ്ഞിയെ ചെയർമാനും അസറ്റ് ജില്ലാ കൺവീനർ റഹ്ന ടീച്ചറെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.

വകുപ്പുതല കൺവീനർമാർ:

പ്രതിനിധി – സാജിദ സജീർ, സജ്ജീകരണം – എൻ.എം ശഫീഖ്, പ്രകടനം – ഫൈസൽ മാടായി, പ്രചരണം – മനോജ് കുമാർ, മീഡിയ – മുഹ്സിൻ ഇരിക്കൂർ, ഫുഡ് – ലില്ലി ജയിംസ്, സാമ്പത്തികം – എ. ഹാരിസ് എന്നിവരെയും തെരഞ്ഞെടുത്തു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷതവഹിച്ചു.എ.അഹമ്മദ് കുഞ്ഞി, പള്ളിപ്രം പ്രസന്നൻ, ഫൈസൽ മാടായി, സാജിദ സജീർ, എൻ.എം ശഫീഖ്,ലില്ലി ജയിംസ്, സി.പി ജബ്ബാർ മാസ്റ്റർ, ആയിശ ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: