ദേശീയ പണിമുടക്ക് : കേരളം നിശ്ചലമാകും

ജനുവരി എട്ട‌്, ഒമ്ബത‌് തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക‌ില്‍ കേരളം നിശ്ചലമാകും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ കേരളജനതയുടെ രോഷപ്രകടനമായി മാറുന്ന പണിമുടക്ക് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ജനുവരി ആദ്യവാരത്തോടെ കേരളത്തില്‍ ഉടനീളം പണിമുടക്കിന്റെ സന്ദേശമുയര്‍ത്തി പ്രകടങ്ങളും ജാഥകളും നടക്കും.പ്രചരണത്തിന്റെ ഭാഗമായ ജില്ലാ ജാഥകള്‍ സമാപിച്ചു. പഞ്ചായത്ത‌് കാല്‍നട ജാഥകള്‍ മൂന്നിനകം പൂര്‍ത്തിയാകും. നാല‌്, അഞ്ച‌് തീയതികളില്‍ എല്ലാ അങ്ങാടികളിലും തെരുവ‌് ജാഥകള്‍ നടക്കും.
എട്ടിന‌് സംസ്ഥാനത്ത‌് ട്രെയിന്‍ തടയും. ഇതിന്റെ മുന്നോടിയായി ട്രെയിനുകളില്‍ പ്രചാരണം നടത്തും.

ബ‌സ‌് സ‌്റ്റാന്റുകള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്താനും സംയുക്ത തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. പണിമുടക്ക‌ിന‌് വിവിധ കര്‍ഷക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച‌ിട്ടുണ്ട‌്. ഗ്രാമീണ പണിമുടക്ക‌് പ്രഖ്യാപിച്ചതിനാല്‍ കേരളം രണ്ട‌് ദിവസവും നിശ്ചലമാകും. ആലുവ അടക്കമുള്ള വ്യവസായ മേഖലകളിലും പണിമുടക്ക‌് വലിയ സ്വീകരണമാണ‌് ലഭിക്കുന്നത‌്.
സമര കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. തൊഴിലാളി കൂട്ടായ‌്മകളുടെ നേതൃത്വത്തില്‍ കളമശ്ശേരിയില്‍ അടക്കം ചിത്ര കലാ പ്രദര്‍ശനം, വിവിധ മത്സരങ്ങളും, തെരുവ‌് നാടകവും നടക്കും.
സംസ്ഥാനത്തെ എയര്‍പോട്ട‌ുകളിലെ ജീവനക്കാരും പണിമുടക്ക‌ില്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായി യോഗം എറണാകുളത്ത‌് ചേര്‍ന്നു. സര്‍വീസ‌് സംഘടനകളും പണിമുടക്ക‌് വിജയത്തിനായി ക്യാമ്ബയിന്‍ ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: