പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ

ശ്രീകണ്ഠാപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ.വ്യാപാരിയായഅബ്ദുൾ ഖാദറിനെ (56) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഇരുപതാം തീയതിയും അതിന് മുമ്പ് ഒരു ദിവസവുമാണ് ഇയാൾ വിറക്പുരയിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചത്.തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും