മദ്യവിൽപന ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

കാഞ്ഞങ്ങാട്. അനധികൃത മദ്യവിൽപന ചോദ്യം ചെയ്ത യുവാവിൻ്റെ മൂക്ക് ചട്ടുകം കൊണ്ട് അടിച്ചു തകർത്തു. രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കടപ്പുറത്തെ നകുലൻ്റെ മകൻ കെ.സുനിലിൻ്റെ (40) പരാതിയിലാണ് പ്രദേശത്തെ സജേഷ്, അപ്പു എന്നിവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.അനധികൃതമായി പ്രദേശത്ത് മദ്യവിൽപന നടത്തുന്നത് ചോദ്യം ചെയ്ത വിരോധമാണ് മർദ്ദനത്തിന് കാരണമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.