ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാഞ്ഞങ്ങാട് :മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക്
വരികയായിരുന്ന മീൻ ലോറി ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു .കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ഇന്ന് പുലർച്ചെ 5.20 ഓടെയാണ് അപകടം. മംഗലാപുരത്ത് മത്സ്യമിറക്കിയ ശേഷം കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന മീൻ ലോറി ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മൂപ്പതു മീറ്ററോളം ദുരെ ഓടിയ ശേഷം രണ്ടാമത്തെ ഡിവൈഡറിൽ തട്ടി റോഡിനു കുറുകെ മറിയുകയായിരുന്നു അപകടത്തിൽ.ലോറി ഡ്രൈവർക്കു പരിക്കേറ്റു .വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി റോഡിൽ പരന്നതോടെ പോലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി പരിശോധിച്ച്. ക്രൈയിൽ വരുത്തി ലോറി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു