ദേശീയ ബാലചിത്രരചന മത്സരം ഡിസംബർ 8 ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബർ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി. ജനറൽ വിഭാഗത്തിൽ അഞ്ച് വയസ് മുതൽ 16 വരെയുള്ള കുട്ടികൾക്കും ഭിന്നശേഷി വിഭാഗത്തിൽ അഞ്ച് മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കും മത്സരിക്കാവുന്നതാണ്. ഗ്രൂപ്പുകളായാണ് മത്സരം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വീതം ചിത്രങ്ങൾ സംസ്ഥാന ദേശീയ മത്സരങ്ങൾക്ക് അയക്കും. താൽപര്യമുള്ളവർക്ക് 9847604768, 9142340416 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: