സ്വാമിമുക്കില്‍ അയ്യപ്പ ഭക്തന്റെ ഓട്ടോ തകര്‍ത്തു

പയ്യന്നൂര്‍:ശബരിമല ദര്‍ശനത്തിന് പോകാനൊരുങ്ങുന്ന അയ്യപ്പ ഭക്തന്റെ ഓട്ടോ തകര്‍ത്തു.സ്വാമിമുക്ക് പുത്തൂര്‍ റോഡിന് സമിപം താമസിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി പുതുപ്പറമ്പില്‍ ജയേഷിന്റെ സ്വകാര്യ ഓട്ടോയാണ് തകര്‍ത്തത്.

ഇന്ന് പുലര്‍ച്ചെ 2.15നാണ് സംഭവം.ജയേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചെങ്കല്ലുപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്്.ാശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

തികഞ്ഞ അയ്യപ്പ ഭക്തനായ ജയേഷ് ഈ വര്‍ഷം രണ്ടാം തവണയാണ് ശബരിമല യാത്രക്ക് ഒരുങ്ങുന്നത്.കഴിഞ്ഞ ചിത്രാട്ടത്തിന് ശബരിമല ദര്‍ശനം നടത്തിയിരുന്നു.രണ്ടു വയസുള്ള മകള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ മാലയിട്ട് വൃതമനുഷ്ടിക്കുന്നതിനിടയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുമ്പ് ജയേഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: