പോലിസ് ജീപ്പിന് ഫുട്ബോൾ തട്ടിയതിന് മയ്യിൽ എസ് ഐ കളിക്കാരനെ മർദ്ദിച്ചതായി ആരോപണം

Anees

മയ്യിൽ -റോഡരികിലെ യുവാവിനെ തള്ളിയ മയ്യിൽ SI രാഘവന്റെ മർദ്ദന കഥകൾ വീണ്ടും . ഫുട്ബോൾ കളിക്കിടെ ബോൾ പോലീസ് ജീപ്പിൽ തട്ടിയതിന് യുവാവിനെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി പോലീസ് മർദ്ദിച്ചെന്നാരോപിച്ച് കളിക്കാരും നാട്ടുകാരും മയ്യിൽ സ്റ്റേഷനിൽ എത്തിയത് പോലിസിന് തന്നെ നാണക്കേടായി. ഇന്നലെ രാത്രിയാണ് സംഭവം.

നിസ്സാരമായ സംഭവത്തിൽ പ്രകോപനപരമായി പെരുമാറുകയും അനാവശ്യമായി പോലിസ് മുറകൾ സ്വീകരിക്കുകയും ചെയ്യുന്നത് എസ് ഐ പതിവാക്കിയിരിക്കുകയാണ്.ഇതിനുമുൻപും വളരെ മോശമായ രീതിയിലുള്ള അസഭ്യം പ്രയോഗമാണ് എസ് ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു

സ്റ്റേഷനിൽ വരുന്ന കക്ഷികളോട് അപമര്യാദയായി പെരുമാറുന്നതായി ഇദ്ദേഹത്തിനെതിരെ നേരത്തെ ആരോപണം നിലനിൽക്കുണ്ട്.

കൂടാതെ റോഡരികിൽ നിന്നും പുകവലിച്ച യുവാവിന് നേരെ അതിക്രമം കാണിക്കുന്നത് വീഡിയോ സഹിതം വൈറലായിരുന്നു. ഇദ്ദേഹത്തിനെതിരെ മേലുദ്യോഗസ്ഥർക്ക് പലരും പലതവണ പരാതി നൽകിയിട്ടുണ്ട്. അബദ്ധത്തിൽ കളിക്കിടെ തെറിച്ചു പോയ ബോൾ പോലീസ് ജീപ്പിനു കൊണ്ടതിൽ ബോംബേറു പ്രതികളോടെന്ന പോലുള്ള പെരുമാറ്റമാണ് എസ് ഐ കാണിച്ചതെന്ന് കണ്ടു നിന്നവർ പറയുന്നു.

കൊളച്ചേരി ,മയ്യിൽ പോലുള്ള പ്രശ്ന രഹിത പ്രദേശങ്ങളിൽ നിയമിതനായ ഈ പോലിസ് ഉദ്യോഗസ്ഥൻ വളരെ മോശമായും അപമര്യാദയായും ജനങ്ങളോട് പെരുമാറുന്നത് പോലിസിന്റെ ജനകീയ മുഖമാണ് നഷ്ടപ്പെടുത്തുന്നത്.

.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: