കേരളപ്പിറവി ആഘോഷം
തലശ്ശേരി മണ്ഡലം കമ്മിറ്റി “ഒരുമയും പെരുമയും” സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

കണ്ണൂർ
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി എസ്. ഡി. പി.ഐ തലശ്ശേരി മണ്ഡലം കമ്മിറ്റി കനക് റെസിഡൻസിയിൽ ഒരുമയും പെരുമയും എന്ന ക്യാപ്ഷനിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.
സാംസ്കാരിക സായാഹനം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡണ്ട് എ സി ജലാലുദ്ദീൻ, മാധ്യമപ്രവർത്തകൻ ഷാജി പാണ്ട്യാല, പരിസ്ഥിതി പ്രവർത്തകൻ പള്ള്യൻ പ്രമോദ്, ജില്ലാ ജനറൽ സെക്രെട്ടറി ബഷീർ കണ്ണാടിപറമ്പ,
ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ , തലശേരി മണ്ഡലം പ്രസിഡന്റ് അഡ്വ കെ സി ഷബീർ, ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, കെ ഇബ്രാഹിം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജീന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.