ലോഡ്ജ് മുറിയിൽ കൈ ഞരമ്പ് മുറിച്ച് മധ്യവയസ്കന്റെ ആത്മഹത്യാശ്രമം

പയ്യന്നൂർ: ലോഡ്ജിൽ മുറിയെടുത്ത ശേഷം കൈ ഞരമ്പ് മുറിച്ച് മധ്യവയസ്കന്റെ ആത്മഹത്യാശ്രമം. പയ്യന്നൂർ വെള്ളൂർ കാറമേൽ സ്വദേശിയായ 54 കാരനാണ് പഴയ ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ലോഡ്ജ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പയ്യന്നൂർ പോലീസിൽ വിവരമറിയിച്ച ശേഷം ഇയാളെ വാഹനത്തിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് ആശുപത്രിയിൽ കഴിയുന്ന ഇയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. കുടുംബകലഹത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ ഇയാൾ ലോഡ്ജിൽ മുറിയെടുത്ത ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.