കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തും

കേരളത്തിൽ തുലാവർഷം നാളെ എത്തും. ഇതേ തുടർന്ന് അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരം തൊടും.
തമിഴ്നാട്ടിലാണ് തുലാവർഷം ആദ്യം എത്തുക. വടക്കൻ തമിഴ്നാട്ടിൽ ആദ്യം മഴ ലഭിച്ചു തുടങ്ങും. ഇന്ന് കേരളത്തിന്റെ
കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് ഉള്ളത്.
തെക്കൻ തമിഴ്നാട് തീരത്ത് അടുത്ത ദിവസം ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതും ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കും.