തപാൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ: പോസ്റ്റ്മാൻ – ജി.ഡി.എസ്(GDS)ജീവനക്കാരുടെ ഡ്യൂട്ടി കോമ്പിനേഷൻ നയം പിൻവലിക്കുക,ബിസിനസ്സിന്റെ പേരിലുള്ള അധികൃതരുടെ പീഢനം ആവസാനിപ്പിക്കുക, രൂക്ഷമായ സ്റ്റാഫ് ഷോർട്ടേജ് പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ. – എഫ്.എൻ.പി.ഒ. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടത്തിയ ധർണ്ണ സമരസമിതി ആക്ടിങ്ങ് ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംയുക്ത സമരസമിതി കൺവീനർ എ.പി. സുജികുമാർ അധ്യക്ഷത വഹിച്ചു. അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,ബിപി.രമേശൻ,പി.പ്രേമദാസൻ എന്നിവർ പ്രസംഗിച്ചു.കെ.പി.സംഗീത്,ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,എ.വി.ഗണേശൻ,കെ.സുനിൽ കുമാർ,കെ.സി.പരിമള, കെ.രമിഷ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: