റെയ്ഡ്:കാട്ടിറച്ചിയും മൃഗവേട്ടക്ക് ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടികൂടി

കണ്ണൂർ: വന്യമൃഗവേട്ടയും വീട് കേന്ദ്രീകരിച്ച് വന്യമൃഗ ഇറച്ചി വില്പനയും വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിൽ കാട്ടിറച്ചിയും , മൃഗവേട്ടക്ക് ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടികൂടി. മട്ടന്നൂർ മരുതായി പൊറോറ സ്വദേശി ഐഡിയ ഗോവിന്ദൻ്റെ (58) വീട്ടിൽ നിന്നുമാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. കുരങ്ങിനെ വേട്ടയാടി ഇറച്ചി വില്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫ്ലയിംഗ്‌സ് ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ജയപ്രകാശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ പ്രതി വീടിനോട് ചേർന്ന ഷെഡിൽ നിന്ന് ഇറച്ചി വെട്ടി കൊണ്ടിരിക്കുകയായിരുന്നു വനം വകുപ്പ് സംഘത്തെ കണ്ട ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു.

പിൻ തുടർന്ന് പ്രതിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല.. തുടർന്ന് ഇറച്ചി വെട്ടി കൊണ്ടിരുന്ന ഷെഡ് നകത്ത് നടത്തിയ പരിശോധനയിലാണ് വന്യ മൃഗത്തെ വേട്ടയാടാൻ ഉപയോഗിച്ച തോക്കും ചോരപ്പാടുകളോടു കൂടിയ ആയുധങ്ങളും കണ്ടെത്തിയത്. ഷെഡിൽ നിന്നുംനാല് കിലോ വോളംകാട്ടിറച്ചി പിടികൂടി.ഏറെ നാളുകളായി ഇയാൾ വന്യമൃഗവേട്ട നടത്തി ഇറച്ചി വില്പന നടത്തി വരികയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വന്യമൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്ത അധികൃതർ കേസ് മട്ടന്നൂർ റെയ്ഞ്ചിന് കൈമാറി. റെയ്ഡിൽ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. ജയപ്രകാശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, ഗ്രേഡ് ഫോറസ്റ്റർ മാരായ മധു കെ, പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരായ ലിയാൻഡർ എഡ്വേർഡ് , സുബിൻ പി പി, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: